Saturday 19 September 2015


വീട്ടിലെ കിച്ചണ്‍ 
ഓപ്പെൻ കിചെനാക്കുന്നതിന്റെ 
ചർച്ചയിൽ 
മിസ്സിസ് കെ നായർ (വിവ: കപട ആട്യത്വത്തിന്റെ ദുഷിച്ച 
ചീഞ്ഞ മുഖവുമായ് സവർണ്ണമായ് ചിരിക്കുന്ന സ്ത്രീ )
കിച്ചണ്‍ ഓപ്പെനയാൽ ഒക്കത്തി ല്ല 
എന്റെ മകനും മരുമകൾക്കുമിടയിൽ 
അടുക്കളച്ചുവരിന്റെ 
ഒരന്തരം എന്ത് തന്നെയായാലും വേണം 
അതില്ലാതെ പറ്റില്ല ..
തള്ളച്ചിമാരെല്ലാം  കൂട്ടകയ്യടി  ;
പെണ്‍കിടാങ്ങൾ കുറവായ ചർച്ചയിൽ 
ഓപ്പെൻ  കിച്ചണ്‍ തള്ളിപ്പോയ് 

ചർച്ച  വഴിതിരിഞ്ഞു 
അടുത്ത വീട്ടിലെ 
അഞ്ചു  വയസ്സുള്ള 'മേത്ത'ചെക്കൻ 
വീട്ടിലെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുമായ് 
കളിക്കുന്നതായ് അടുത്ത ടോപിക് 
തള്ളച്ചിമാരെല്ലാം  ഒറ്റക്കുതിപ്പായിരുന്നു 
ഇന്നത്തെ കാലത്തേയ്ക് 
ഒരു മെട്രോ ട്രെയിനിൽ 
ചർച്ച  പുരോഗമിച്ചു ...
കാലം ചീത്തയാണ്‌ 
ചെക്കൻ  ചെലപ്പോ ഉദ്ധരിക്കപ്പെടും 
മോളെ ഉമ്മവയ്കാൻ  സമ്മതിക്കരുത് 
എന്തുതന്നെയായാലും അവൻ ആണാണ് 
അങ്ങനെ നീണ്ടുപോയ് 

ഒടുക്കം ചർച്ച ചെന്നുതട്ടിനിന്നത് 
പതിവുപോലെ  'സ്ത്രീധനത്തിൽ'

(ക്ഷമ , മെട്രോ ട്രെയിനിൽ  കയറിപ്പോയ  തള്ളചിമാർ
ഗാർഹിക  പീഡനമെന്നേ  പറയു  
ഓ  എന്തെങ്കിലും ആവട്ടെ  ;ചർച്ച )

സ്ത്രീധനം വാങ്ങരുത് ,കൊടുക്കരുത് ,പ്രേരിപ്പിക്കരുത് 
എന്തൊരു ഒത്തൊരുമ 
തള്ളച്ചി മാരും ന്യൂ ജനറെഷൻ മരുമക്കളും 
കൂട്ടത്തോടെ  കയ്യടി .

[പൊളിച്ചു മാറ്റാത്ത അടുക്കളച്ചുവരിന്റെ
അപ്പുറത് ഗ്യാസ് കുറ്റിയിൽ നിന്നും 
ഒരു ദീർഘനിശ്വാസം തെറിച്ചു  വീണു  ]

ചർച്ച  പിരിഞ്ഞു ;
പെണ്ണുങ്ങൾക്ക്  സീരിയൽ സമയം ....
 


 
ജാലകം

3 comments:

  1. ഇതിനൊന്നും ഇതുവരെയും മാറ്റമില്ല്ലെന്നോ!!
    തീര്‍ച്ചയായൂം മാറിയിട്ടുണ്ടാവും

    ReplyDelete
  2. ചുരുക്കത്തില്‍ ചര്‍ച്ച വന്‍വിജയം.......
    അവനവന്‍ മാറാത്ത മാറ്റങ്ങള്‍......
    ആശംസകൾ നേരുന്നു......

    ReplyDelete